Skip to main content
**മരണം കൊയ്ത മഹാമാരി**


ശ്വാസിക്കുന്ന വായുവിൽ മരണവായു
കുടിക്കുന്ന പാനിയത്തിൽ
കഴിക്കുന്ന ഭക്ഷണത്തിൽ
ഓരോ സ്പർശനത്തിലും മരണവായു
മറു മരുന്നില്ല നിനക്ക്
ജാതിയില്ല,മതമില്ല, തൊലിനിറമില്ല
എല്ലാത്തിനെയും ഒരുപോലെ
ഉപദ്രവിക്കുന്നു നീ.
സ്നേഹ ബന്ധങ്ങളെയും
സൗഹൃദ ബന്ധങ്ങളെയും
വിച്ഛേദിച്ചു, ആർത്തനാദങ്ങളെ
വേവലാതികളെ അരങ്ങു വാഴ്ത്തി.
നിമിഷ നേരം നിശ്ചലമായി
തണൽ വീണ നടു വഴികൾ
ലോക രാഷ്ട്രങ്ങൾ സ്തംഭിച്ചു
കൊറോണ എന്ന മഹാമാരിക്കു മുന്നിൽ.
ശവക്കല്ലറയാണു
ശവക്കുഴി യാണ് നീ.




   

Comments

Popular posts from this blog

*ലോക്ക് ഡൗൺ എന്നെ പഠിപ്പിച്ച പാഠം* :- ആഡംബരത്തിന്റെയും  രാജകീയത്തിന്റെയും കീഴിൽ ജീവിച്ചു പോന്ന ഒരു കൂട്ടം ജനങ്ങളെ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് സർവ്വ രീതിയിലും ഈ ലോക്ക് ഡൗൺ മാതൃകയായി.വീട്ടിൽ സർവ്വ സമയവും സ്വാദിഇഷ്ടമുള്ള ഭക്ഷണം മാത്രം ഭക്ഷിക്കുകയൊള്ളു എന്ന് വാശി പിടിച്ച ആധുനിക യുഗത്തിലെ സർവ്വ ജനങ്ങളും ലളിതമായ രീതിയിൽ ഇങ്ങനെ ജീവിക്കാൻ നിർബന്ധിതരായി.മുന്തിയ ഇനം ഭക്ഷ്യധ്യാനം മാത്രം   ഭക്ഷിച്ചവർ ഇന്ന് ഏതു ഭക്ഷണം കഴിക്കുന്നത് നാം കണ്ടു. ജാതി, മത ഭേദമന്യേ ജീവിക്കാൻ ജനങ്ങൾ പഠിച്ചു.      മാത്രമല്ല നിങ്ങൾ ഇന്ന് ഒന്ന് പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിക്കണം ലോക്ക് ഡൗൺ ആയതിനു ശേഷം എത്ര വ്യത്യാസം പരിസ്ഥിതിയിൽ കാണപെട്ടു.അലാറം മുഴങ്ങുന്നത് കേട്ടാൽ മാത്രം നിദ്രയിൽ നിന്നും ഉണരുന്ന ഞാൻ ഇപ്പോൾ കിളികളുടെ കലപില ശബ്ദം കേട്ടു ഉണരുന്ന പുലരികൾ എന്നിൽ സമാഘതമായി.സൂര്യന്റെ കൂടെ കിരണങ്ങൾ ഭൂമിയിൽ പതിക്കുകയും മന്ദ മാരുതൻ സ്പർശിക്കുകയും ചെയ്യുമ്പോൾ കുളിർ അണിയുന്ന മെയ്യുമായി ഉണരാൻ നമുക്ക് സാധിക്കുന്നു. ബോട്ടിന്റെയും കപ്പലിന്റെയും ഇന്ധനം വെള്ളത്തിലൂടെ ഒഴുകുമ്പോൾ വൃത്തിഹീനമായ സമുദ്രങ്ങൾ...