Skip to main content
*ലോക്ക് ഡൗൺ എന്നെ പഠിപ്പിച്ച പാഠം* :-


ആഡംബരത്തിന്റെയും  രാജകീയത്തിന്റെയും കീഴിൽ ജീവിച്ചു പോന്ന ഒരു കൂട്ടം ജനങ്ങളെ ലോകത്ത് എങ്ങനെ ജീവിക്കണം എന്ന് സർവ്വ രീതിയിലും ഈ ലോക്ക് ഡൗൺ മാതൃകയായി.വീട്ടിൽ സർവ്വ സമയവും സ്വാദിഇഷ്ടമുള്ള ഭക്ഷണം മാത്രം ഭക്ഷിക്കുകയൊള്ളു എന്ന് വാശി പിടിച്ച ആധുനിക യുഗത്തിലെ സർവ്വ ജനങ്ങളും ലളിതമായ രീതിയിൽ ഇങ്ങനെ ജീവിക്കാൻ നിർബന്ധിതരായി.മുന്തിയ ഇനം ഭക്ഷ്യധ്യാനം മാത്രം   ഭക്ഷിച്ചവർ ഇന്ന് ഏതു ഭക്ഷണം കഴിക്കുന്നത് നാം കണ്ടു. ജാതി, മത ഭേദമന്യേ ജീവിക്കാൻ ജനങ്ങൾ പഠിച്ചു.

     മാത്രമല്ല നിങ്ങൾ ഇന്ന് ഒന്ന് പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിക്കണം ലോക്ക് ഡൗൺ ആയതിനു ശേഷം എത്ര വ്യത്യാസം പരിസ്ഥിതിയിൽ കാണപെട്ടു.അലാറം മുഴങ്ങുന്നത് കേട്ടാൽ മാത്രം നിദ്രയിൽ നിന്നും ഉണരുന്ന ഞാൻ ഇപ്പോൾ കിളികളുടെ കലപില ശബ്ദം കേട്ടു ഉണരുന്ന പുലരികൾ എന്നിൽ സമാഘതമായി.സൂര്യന്റെ കൂടെ കിരണങ്ങൾ ഭൂമിയിൽ പതിക്കുകയും മന്ദ മാരുതൻ സ്പർശിക്കുകയും ചെയ്യുമ്പോൾ കുളിർ അണിയുന്ന മെയ്യുമായി ഉണരാൻ നമുക്ക് സാധിക്കുന്നു. ബോട്ടിന്റെയും കപ്പലിന്റെയും ഇന്ധനം വെള്ളത്തിലൂടെ ഒഴുകുമ്പോൾ വൃത്തിഹീനമായ സമുദ്രങ്ങൾ കണ്ട നാം ഇന്ന് നമ്മുടെ ചിത്രം പ്രധിബിംബം  കാണുന്ന കടലും നമ്മുടെ ചുറ്റു വട്ടത്തിൽ സ്ഥിതി ചെയ്യുന്നുണ്ട് എന്നതിൽ അത്ഭുതപ്പെടാനില്ല കാരണം ലോക്ക് ഡൗൺ കടലിലെ ഇന്ധനത്തെയും വരിഞ്ഞുമുറുകിയിട്ടുണ്ട്.

  അഹങ്കാരം നടിച്ചു നടന്ന പല രാഷ്ട്രങ്ങളും നിമിഷങ്ങൾ കൊണ്ടാണ് നിലം പതിച്ചു.അതിനു ഉത്തമ ഉദാഹരണം ആണ് അമേരിക്ക.ലോകത്ത് ഞാനാണ് ഏറ്റവും വലിയ ശക്തി ഞങ്ങളെ തകർക്കാൻ ആർക്കും സാധിക്കില്ല എന്ന് പറഞ്ഞവർ ഇന്ന്  ശവം കുഴിച്ചിടാൻ മറ്റുള്ളവരോട് സഹായം തേടുകയാണ്.ഇന്ന് ലോകത്ത് 30 ലക്ഷം ജനങ്ങൾക്ക്‌ കൊറോണ ബാധിച്ചപ്പോൾ അതിലെ 1/3 അമേരിക്കയിലാണ് എന്നത് വാസ്തവമാണ്. കാണാൻ പോലും സാധിക്കാത്ത ഈ ചെറിയ കീടം ഇത്രക്ക് ഭയാനകരമാണ്.

Comments